Owl and the Sparrow: അന്യവല്‍കൃത ജീവിതങ്ങളുടെ അതിജീവനം
പ്രത്യാശാനിര്‍ഭരമായ സ്വപ്നസാക്ഷാത്കാരം പോലെ മനോഹരമായ ഒരു കൊച്ചു സിനിമയാണ് സ്റ്റീഫന്‍ ഗോഗറിന്റെ ആദ്യ സംരംഭമായ ‘Owl and the Sparrow'. നവമുതലാളിത്തത്തിന്റെ കടന്നുകയറ്റം സാധാരണജീവിതങ്ങളെ എങ്ങനെ നിരാലംബമാക്കുന്നു എന്നത് ആധുനിക സൈഗോണ്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് ഗോഗര്‍.വ്യത്യസ്ത ജീവിതപശ്ചാത്തലങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ തങ്ങളുടെ എകാന്തജീവിതങ്ങളില്‍ ചില സമാനതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ കഥയിലൂടെ വിയറ്റ്നാമിന്റെ രാഷ്ട്രീയ ചരിത്രത്തിനു ചില പാഠഭേദങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയാണു സംവിധായകന്‍. ഏതാണ്ട് പൂര്‍ണ്ണമായും ഹാന്‍ഡ് ഹെല്‍ഡ് ക്യാമറ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അറുപതുകളിലെ ഫ്രെഞ്ച് ന്യൂവേവ് സിനിമകളുടെ സംവേദനക്ഷമതയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ‘Owl and the Sparrow'.