Monday, April 20, 2009

Owl and the Sparrow: അന്യവല്‍കൃത ജീവിതങ്ങളുടെ അതിജീവനം

പ്രത്യാശാനിര്‍ഭരമായ സ്വപ്നസാക്ഷാത്കാരം പോലെ മനോഹരമായ ഒരു കൊച്ചു സിനിമയാണ് സ്റ്റീഫന്‍ ഗോഗറിന്റെ ആദ്യ സംരംഭമായ ‘Owl and the Sparrow'. നവമുതലാളിത്തത്തിന്റെ കടന്നുകയറ്റം സാധാരണജീവിതങ്ങളെ എങ്ങനെ നിരാലംബമാക്കുന്നു എന്നത് ആധുനിക സൈഗോണ്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് ഗോഗര്‍.
വ്യത്യസ്ത ജീവിതപശ്ചാത്തലങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ തങ്ങളുടെ എകാന്തജീവിതങ്ങളില്‍ ചില സമാനതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ കഥയിലൂടെ വിയറ്റ്നാമിന്റെ രാഷ്ട്രീയ ചരിത്രത്തിനു ചില പാഠഭേദങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയാണു സംവിധായകന്‍‍. ഏതാണ്ട് പൂര്‍ണ്ണമായും ഹാന്‍ഡ് ഹെല്‍ഡ് ക്യാമറ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അറുപതുകളിലെ ഫ്രെഞ്ച് ന്യൂവേവ് സിനിമകളുടെ സംവേദനക്ഷമതയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ‘Owl and the Sparrow'.

10 comments:

aneeshans April 24, 2009 at 2:44 PM  

രജീവ്,
നല്ല സിനിമകളെ പരിചയപ്പെടുത്തുന്നതിനു തുടങ്ങിയ ശ്രമം നന്നായി. കുറെകൂടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താം എന്നൊരു റിക്വസ്റ്റ് ഉണ്ട്.

ആശംസകള്‍

Anonymous,  April 24, 2009 at 4:41 PM  

ക്യൂട്ട്‌ ബ്ലോഗ്‌ :)

അനീഷ്‌ പറഞ്ഞപോലെ കുറച്ചൂടെ എഴുതൂന്നേ.

Anonymous,  April 24, 2009 at 4:43 PM  

മെയില്‍ ഐഡി ?

Kumar Neelakandan © (Kumar NM) April 25, 2009 at 12:48 AM  

മോനെ രെജീവേ അപ്പുറത്തെ മുറിയില്‍ നിന്നും ഇപ്പുറത്തെ മുറിയിലേക്ക് ഒരു ലിങ്ക് എറിയാമായിരുന്നില്ലേ? സുനില്‍ പോലും പറഞ്ഞില്ല ഇത്.

കൊള്ളാം നല്ല തുടക്കം. ആസ്വാ‍്ദനത്തിന്റെ ഡീറ്റൈത്സ് കുറച്ചുകൂടി വേണം.

രജീവ് May 1, 2009 at 12:48 PM  

അനീഷ്, തുളസി, കുമാര്‍ജീ നന്ദി.
ഇതിവിടെ ഇട്ടേച്ചുപോയേപ്പിന്നെ ഇപ്പഴാ ഇതുവഴി.വിശദമായി കുറിക്കാന്‍ തന്നെയായിരുന്നു പരിപാടി. എന്തായാലും ഇനിയുള്ളവ തീര്‍ച്ചയായും വിശദമാക്കാം.
മെയില്‍:rejeevmry@gmail.com

സെറീന May 1, 2009 at 3:39 PM  

പല നല്ല സിനിമകളെ കുറിച്ചും നാളുകള്‍
കഴിഞ്ഞാണ് പലപ്പോഴും അറിയുക..
ഇത് നന്നായി..
ആശംസകള്‍..

ജയശ്രീകുമാര്‍ May 4, 2009 at 8:27 PM  

നല്ല സിനിമ ഇനിയുമിനിയും നമ്മുടെ പൊതുബോധത്തിലേക്കു കയറിവന്നെ മതിയാകൂ. ഈ പരിചയപ്പെടുത്തലുകള്‍ അനിവാര്യമാണ്. അഭിനന്ദനങ്ങള്‍.

ശ്രീലാല്‍ May 5, 2009 at 11:43 AM  

നല്ല ഒരു ബ്ലോഗിന്റെ മണം.. :)
ക്യൂട്ടൻ ടൈറ്റിൽ

Jishad Cronic July 7, 2010 at 12:47 PM  

കൊള്ളാം നല്ല തുടക്കം.

Thommy October 1, 2010 at 11:19 PM  

ഇഷ്ടപ്പെട്ടു